കണ്ണൂർ :എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗം ഗണേഷ് ബാബു പി വി ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അക്ഷയ് ഉം പാർട്ടിയും കണ്ണൂർ ടൗൺ പരിസരങ്ങളിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.തായതെരു എന്ന സ്ഥലത്തുവച്ച് 𝟭.𝟰𝟱𝟴 കിലോ ഗ്രാം കഞ്ചാവാണ് മഹാരാഷ്ട്ര സ്വദേശിയായ ശിവാജി ബബൻ കദം (വയസ്സ്:42)എന്നയാളിൽ നിന്ന് പിടികൂടിയത്.ഇയാളെ തുടർനടപടികൾക്കായി JFCM I കണ്ണൂർ കോടതിയിൽ ഹാജരാക്കും.പ്രതിയെ കണ്ടുപിടിക്കുന്നതിനു കേരള ATS ന്റെ സഹായവും ലഭിച്ചിരുന്നു. പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഷനിൽ കുമാർ സി പി, അസിസ്റ്റൻറ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡുമാരായ ഉണ്ണികൃഷ്ണൻ വി പി,സന്തോഷ് എം കെ, ഷജിത്ത് കെ (EI & IB) , പ്രിവന്റ്റീവ് ഓഫീസർ ഗ്രേഡ്മാരായ രജിത്ത്കുമാർ എൻ, സജിത്ത് എം , സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി വി, നിഖിൽ പി പി വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്വതി വി കെ എന്നിവരും ഉണ്ടായിരുന്നു
About 1.5 kg of ganja seized from an interstate worker in Kannur



































